പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
Jun 11, 2025 12:31 PM | By Amaya M K

തൃശൂർ: (piravomnews.in) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി രാഹുൽ (22) ആണ് അറസ്റ്റിലായത് .

കഴിഞ്ഞ ദിവസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

തുടർന്ന് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയതിലാണ് പെൺകുട്ടി പീഡിപ്പക്കപ്പെട്ടതായി പരാതി പറഞ്ഞത്. പിന്നാലെ 22കാരനായ പ്രതിയെ വടമയിൽ നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രതി രാഹുലിന് മാള പൊലീസ് സ്റ്റേഷനിൽ 2 പോക്സോ കേസും, മയക്ക് മരുന്ന് ഉപയോഗിച്ച 1 കേസും, മദ്യപിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച 1 കേസും, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ അമിത വേഗതിൽ വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ 1 കേസുമുണ്ട്.

ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ് ഐ മാരായ സജിൽ, ബാബു, എ എസ് ഐ സ്വപ്ന സി.പി.ഒ മാരായ ഗോപേഷ്, ഷമീർ, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Man arrested for kidnapping and sexually assaulting minor girl

Next TV

Related Stories
പറവൂർ ബ്ലോക്ക്‌ വനിതാ ഹോസ്റ്റൽ തുറന്നു

Jun 11, 2025 01:12 PM

പറവൂർ ബ്ലോക്ക്‌ വനിതാ ഹോസ്റ്റൽ തുറന്നു

വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ 35 ലക്ഷം രൂപ മുടക്കിയാണ് ഹോസ്റ്റൽ...

Read More >>
ശക്തമായ ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Jun 11, 2025 12:36 PM

ശക്തമായ ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ഇടിമിന്നലിന്‍റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടി...

Read More >>
രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

Jun 11, 2025 09:36 AM

രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി കാൽ തെറ്റി കിണറ്റിൽ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി...

Read More >>
ക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jun 10, 2025 10:34 PM

ക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

റോഡിന്റെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ...

Read More >>
ട്രോളിങ്‌ നിരോധനം തുടങ്ങിയതോടെ മീൻപിടിത്ത ബോട്ടുകൾ തീരമണഞ്ഞു ; വല നിറയും നാളിനായി കാത്തിരിപ്പ്‌

Jun 10, 2025 09:40 AM

ട്രോളിങ്‌ നിരോധനം തുടങ്ങിയതോടെ മീൻപിടിത്ത ബോട്ടുകൾ തീരമണഞ്ഞു ; വല നിറയും നാളിനായി കാത്തിരിപ്പ്‌

ട്രോളിങ്‌ നിരോധനം ബാധകമായ 750 ബോട്ടുകൾ ജില്ലയിലുണ്ടെന്നാണ്‌ കണക്ക്‌. തിങ്കളാഴ്‌ച തീരദേശത്ത്‌ ട്രോളിങ്‌ നിയന്ത്രണം നിലവിൽ വരുന്നതായുള്ള...

Read More >>
സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു

Jun 9, 2025 12:14 PM

സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു

ജീവനക്കാരൻ എത്തിയതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിൽ വലിച്ചിഴച്ചത്. ​ഗുരുതരമായ പരിക്കേറ്റ ജീവനക്കാരൻ...

Read More >>
Top Stories










News Roundup