പള്ളുരുത്തി : (piravomnews.in) ചാത്തമ്മ പാലത്തിന്റെ അപ്രോച്ച് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിന് ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന പാലം 35 വർഷംമുമ്പ് നിർമിച്ചതാണ്.
പാലത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് നാട്ടുകാർ ആശങ്കയിലാണ്. അധികൃതർ അടിയന്തരമായി പരിശോധിക്കണമെന്നും കെ ബാബു എംഎൽഎയടക്കം ഇടപെട്ട് തുടർനടപടി സ്വീകരിക്കണമെന്നും സിപിഐ എം ചാത്തമ്മ ബ്രാഞ്ച് ആവശ്യപ്പെട്ടു.

Traffic disrupted after approach to Chathamma Bridge collapses
