ആലുവ : (piravomnews.in) കുട്ടമശേരി ഗവ. സ്കൂളിലെ ജീർണിച്ച കെട്ടിടത്തിൽ തീപിടിത്തം. രണ്ടു വര്‍ഷമായി ക്ലാസ് നടത്താത്ത കെട്ടിടത്തിലാണ് ചൊവ്വ പകൽ 1.30ന് തീപിടിച്ചത്.
ഈ കെട്ടിടത്തില്‍ സ്‌കൂള്‍ ലാബിലെ പഴയവസ്തുകള്‍ സൂക്ഷിച്ചിരുന്നു. ആലുവയില്‍നിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ജില്ലാപഞ്ചായത്തിനുകീഴിലുള്ള സ്‌കൂളിൽ രണ്ടു കെട്ടിടങ്ങളാണ് ജീര്‍ണാവസ്ഥയിലുള്ളത്.

ഫിറ്റ്‌നസ് സര്‍ട്ടിഫിറ്റ് ഇല്ലാത്തതിനാല്‍ രണ്ടു വര്‍ഷമായി ഈ കെട്ടിടത്തിലെ ക്ലാസ്‌മുറികള്‍ ഉപേക്ഷിച്ചനിലയിലാണ്. തൊട്ടടുത്ത് പുതിയ കെട്ടിടത്തിലാണ് ഒന്നാംതരംമുതലുള്ള വിദ്യാര്‍ഥികളുടെ ക്ലാസ് നടക്കുന്നത്.
Fire breaks out at Kuttamassery school
