---
title: "കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു"
english_title: "A young man drowned while bathing with friends"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/295322/a-young-man-drowned-while-bathing-with-friends"
published_at: "2025-06-09T22:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684711610163b_swim.jpg"
keywords: []
---

# കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** ചേർത്തല: ഒറ്റമശ്ശേരി പൊഴിച്ചാലിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ ഒറ്റമശേരി നവർത്തിൽ ലാലിന്‍റെ മകൻ വിപിൻ ലാൽ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് രണ്ടു കൂട്ടുകാരോടൊപ്പം ഇയാൾ കുളിക്കാൻ ഇറങ്ങിയത്. 

## Article Content

ചേർത്തല: ഒറ്റമശ്ശേരി പൊഴിച്ചാലിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ ഒറ്റമശേരി നവർത്തിൽ ലാലിന്‍റെ മകൻ വിപിൻ ലാൽ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് രണ്ടു കൂട്ടുകാരോടൊപ്പം ഇയാൾ കുളിക്കാൻ ഇറങ്ങിയത്. 

മറ്റുള്ളവരോടൊപ്പം മറുകരയിലേക്ക് നീന്തുന്നതിനിടെയായിരുന്നു അപകടം. സുഹൃത്തുക്കൾ നീന്തി മറുകരയിലെത്തിയെങ്കിലും നീന്തുന്നതിനിടെ വിപിൻ ആഴത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. ഇതുകണ്ട സമീപവാസിയുടെ നേതൃത്വത്തിൽ ഇയാളെ കരക്കെത്തിച്ച് അർത്തുങ്കലിലെ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/295322/a-young-man-drowned-while-bathing-with-friends)