പാലക്കാട് : ( piravomnews.in ) പാലക്കാട് തൃത്താലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന 18വയസ്സുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.
കാഞ്ഞിരത്താണി കൊഴിക്കര മൈക്കാട് സ്വദേശി ഹാഷിം കാദറാണ് മരിച്ചത്. ജൂണ്‍ ഒന്നിന് ഞായറാഴ്ച്ച ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഹാഷിമിന് ഗുരുതപരിക്കേറ്റിരുന്നു.

തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹാഷിം മരിച്ചത്. കോഴിക്കരയില്‍ വെച്ചാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.
Accident involving two bikes; 18-year-old dies tragically
