പിറവം : ( piravomnews.in) നഗരസഭ ഓഫിസിനു മുൻഭാഗത്തു നടക്കാവ് റോഡരികിൽ അപകടാവസ്ഥയിലായ മരം മുറിച്ചു നീക്കണമെന്ന് ആവശ്യം. ഗുഡ്സ് ടാക്സി സ്റ്റാൻഡിനു സമീപത്തു നിന്നിരുന്ന തണൽമരം 2 ആഴ്ച മുൻപുണ്ടായ ശക്തമായ കാറ്റിലാണ് അപകടാവസ്ഥയിലായത്.
മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണതിനു പുറമെ തായ്ത്തടി വിണ്ടു കീറി. മരം അടർന്നു വീഴുമെന്ന ആശങ്കയിൽ ഇവിടെ ഉണ്ടായിരുന്ന ചായക്കട പ്രവർത്തനം അവസാനിപ്പിച്ചു. ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരും ആശങ്കയിലാണ്.
പരാതിയെ തുടർന്ന് അടുത്തയിടെ അഗ്നിരക്ഷാ സേന ഏതാനും കമ്പുകൾ നീക്കം ചെയ്തിരുന്നു. പൊതു സ്ഥലത്തുനിൽക്കുന്ന മരം മുറിക്കുന്നതിനുള്ള നിയമക്കുരുക്കുകളാണു മരം നീക്കം ചെയ്യുന്നതിനു തടസ്സമായി പറയപ്പെടുന്നത്. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
A shady tree leaning towards danger in Piravat
