ആലുവ : (piravomnews.in) സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ 1.32 കോടി ചെലവിട്ട് ആലുവ നഗരസഭയ്‌ക്കായി ആധുനിക വാതകശ്മശാനം നിർമിക്കും.
അശോകപുരം എൻഎഡി റോഡിൽ പോർസ്യങ്കുളയ്ക്ക് അടുത്തുള്ള നഗരസഭയുടെ 16 സെന്റ് സ്ഥലത്താണ് നിർമാണം. നിലവിൽ അജ്ഞാതമൃതദേഹങ്ങൾ സംസ്കരിക്കുന്ന സ്ഥലമാണിത്. കാടുമൂടിക്കിടക്കുന്ന സ്ഥലം വൃത്തിയാക്കി ആധുനിക വാതകശ്മശാനത്തിനൊപ്പം അജ്ഞാതമൃതദേഹങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിന് കല്ലറകളും തയ്യാറാക്കും.

സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഇനി സാങ്കേതികാനുമതിമാത്രം മതി. ഇംപാക്ട് കേരളയ്ക്കാണ് നിർമാണച്ചുമതല. രണ്ടുമാസത്തിനകം നിർമാണം തുടങ്ങും. കെട്ടിടത്തിനും ആധുനിക ഉപകരണങ്ങൾക്കുമായാണ് 1.32 കോടി ചെലവഴിക്കുക.
Modern gas crematorium to be built in Aluva; 1.32 crore from KIIFB
