പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം

പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം
Jun 9, 2025 12:08 PM | By Amaya M K

തിരുവനന്തപുരം: (truevisionnews.com) കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. കരമന പാലത്തിന് താഴെ മൃതദേഹം കണ്ട സമീപവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിന് പിന്നാലെ മൂന്നരയോടെ സജി, വിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തിയാണ് കരയ്ക്കെത്തിച്ചത്.

മൃതദേഹം പുരുഷന്റേതാണെങ്കിലും അഴുകിയ നിലയിലായതിനാൽ മുഖം വ്യക്തമല്ല. ലുങ്കിയും അടിവസ്ത്രവും ധരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

കനത്ത മഴയിൽ ഇവിടെ ഒഴുക്ക് ശക്തമായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയതാണോ മൃതദേഹമെന്നും സംശയമുണ്ട്. ഏകദേശം അറുപത് വയസ് തോന്നിക്കുന്ന മൃതദേഹം പിന്നീട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. കരമന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Three-day-old body found under bridge

Next TV

Related Stories
വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

Jun 8, 2025 07:46 PM

വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം....

Read More >>
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 10:04 AM

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ചോരയിൽ കുളിച്ച നിലയിൽ കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല....

Read More >>
യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 09:48 AM

യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എന്നാൽ ഡോക്ടറുടെ കുറിപ്പിൽ അക്കാര്യം പറയുന്നില്ല. ബന്ധുക്കളും ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നും കടക്കെണിയുടെ കാരണം അന്വേഷിക്കുകയാണെന്നും...

Read More >>
ജനിച്ചത് ഇരട്ടക്കുട്ടികൾ, പിന്നാലെ രക്തസ്രാവം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Jun 7, 2025 03:40 PM

ജനിച്ചത് ഇരട്ടക്കുട്ടികൾ, പിന്നാലെ രക്തസ്രാവം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

എന്നാൽ വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. വൈകിട്ട് 6 മണിയോടുകൂടി...

Read More >>
സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2025 03:25 PM

സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ്...

Read More >>
Top Stories










News Roundup