---
title: "കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം"
english_title: "Attempt to kill tea shop owner and family in Kothamangalam by jeep"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/295194/attempt-to-kill-tea-shop-owner-and-family-in-kothamangalam-by-jeep"
published_at: "2025-06-09T12:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684680cb220a1_jeep.jpg"
keywords: []
---

# കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം

> **Lead Summary:** കോതമംഗലം: കോതമംഗലം മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിൽ ആണ് സംഭവം.

## Article Content

കോതമംഗലം: കോതമംഗലം മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിൽ ആണ് സംഭവം.

വാക്ക് തർക്കത്തെ തുടർന്നാണ് ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ രതീഷ് എന്ന കുഞ്ഞിനെതിരെ പോലീസ് കേസെടുത്തു. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. രതീഷും വിനോദും തമ്മിലുള്ള വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് പോയിരുന്നു.

ഇതിന് പിന്നാലെയാണ് രതീഷ് ജീപ്പ് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറ്റിയത്. ഈ സമയം രതീഷ് മദ്യപിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രതീഷ് നരിവധി അടിപിടി കേസുകളിൽ പ്രതി കൂടിയാണ്.

നേരത്തെ സൗഹൃദത്തിലായിരുന്ന ആളുകളായിരുന്നു രതീഷും വിനോദും. പിന്നീട് ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങളും വാക്ക് തർക്കങ്ങളുമാണ് ജീപ്പ് ഇടിച്ച് കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം രതീഷിനെ കണ്ടെത്താൻ‌ പൊലീസിന് കഴിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/295194/attempt-to-kill-tea-shop-owner-and-family-in-kothamangalam-by-jeep)