---
title: "തിരുക്കുടുംബ കത്തോലിക്കാ പള്ളിയെ ഫൊറോന പദവിയിലേക്ക് ഉയർത്തി"
english_title: "Holy Family Catholic Church elevated to the status of a forona"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/295184/holy-family-catholic-church-elevated-to-the-status-of-a-forona"
published_at: "2025-06-09T11:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467c108e694_koothatu.jpg"
keywords: []
---

# തിരുക്കുടുംബ കത്തോലിക്കാ പള്ളിയെ ഫൊറോന പദവിയിലേക്ക് ഉയർത്തി

> **Lead Summary:** കൂത്താട്ടുകുളം : തിരുക്കുടുംബ കത്തോലിക്കാ പള്ളിയെ ഫൊറോന പദവിയിലേക്ക് ഉയർത്തി. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഫൊറോന പ്രഖ്യാപനം നടത്തി.

## Article Content

കൂത്താട്ടുകുളം : തിരുക്കുടുംബ കത്തോലിക്കാ പള്ളിയെ ഫൊറോന പദവിയിലേക്ക് ഉയർത്തി. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഫൊറോന പ്രഖ്യാപനം നടത്തി.

വികാരി ഫാ. ജയിംസ് കുടിലിനെ ഫൊറോന വികാരിയായി നിയമിച്ചു.ഫാ. ജോസഫ് തടത്തിൽ, ഫാ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജോസഫ് കണിയോടിക്കൽ, ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ എന്നിവർ സഹകാർമികരായി.യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പാലാ രൂപത വികാരി ജനറൽ മോൻസിഗ്നോർ സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷനായി. ഫ്രാൻസിസ് ജോർജ് എംപി, വികാരി ഫാ. ജയിംസ് കുടിലിൽ, ഫാ. സിറിയക് വടക്കേൽ, ഫാ. ജോർജ് വേളൂപ്പറമ്പിൽ, ഫാ. സിറിയക് തടത്തിൽ, ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം, ഫാ. പോൾ തോമസ് പീച്ചിയിൽ, നഗരസഭാ അധ്യക്ഷ വിജയ ശിവൻ, ആർ ശ്യാംദാസ്, സി പി സത്യൻ എന്നിവർ സംസാരിച്ചു.

കാക്കൂർ, കൂത്താട്ടുകുളം, പെരിയപ്പുറം, പൂവക്കുളം, തിരുമാറാടി, ഉദയഗിരി, വടകര ഇടവകകൾ ഇനി കൂത്താട്ടുകുളം ഫൊറോനയ്ക്കു കീഴിൽ വരും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/295184/holy-family-catholic-church-elevated-to-the-status-of-a-forona)