---
title: "ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം, ലക്ഷ്യമിട്ടത് സാധാരണ കൂലിപ്പണിക്കാരെ; രണ്ടു പേര്‍ പിടിയില്‍"
english_title: "Online lottery business targeting ordinary wage earners; two arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/295099/online-lottery-business-targeting-ordinary-wage-earners-two-arrested"
published_at: "2025-06-08T20:19:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845a33d3c7dc_arrest6.jpg"
keywords: []
---

# ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം, ലക്ഷ്യമിട്ടത് സാധാരണ കൂലിപ്പണിക്കാരെ; രണ്ടു പേര്‍ പിടിയില്‍

> **Lead Summary:** കാസര്‍ഗോഡ് : ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്ന രണ്ടു പേര്‍ കാസര്‍ഗോഡ് രാജപുരം പൊലീസിന്റെ പിടിയിലായി.

## Article Content

കാസര്‍ഗോഡ് : ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്ന രണ്ടു പേര്‍ കാസര്‍ഗോഡ് രാജപുരം പൊലീസിന്റെ പിടിയിലായി.

പടിമരുതിലെ രാമന്‍, പൂടംകല്ലിലെ ജോസ് ജോസഫ് എന്നിവരെയാണ് രാജപുരം പ്രിന്‍സിപ്പിള്‍ സബ് ഇന്‍സ്‌പെക്ടര്‍ സി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചുള്ളിക്കര ടൗണില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തിയിരുന്നത്. സാധാരണ കൂലിപ്പണിക്കാരെ ലക്ഷ്യം വച്ചാണ് ഓണ്‍ലൈന്‍ ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം.

മലയോരത്ത് ഇവര്‍ക്കെതിരായി നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും, പണവും പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന കണ്ണിയായ പി കെ കെഎന്നറിയപ്പെടുന്ന പ്രഭാകരന്‍ കൊട്ടോടി എന്നയാളെ പിടികൂടാനുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/295099/online-lottery-business-targeting-ordinary-wage-earners-two-arrested)