മലപ്പുറം : (piravomnews.in) വെങ്ങര അരിക്കുളത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു. രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെയാണ് അപകടം നടന്നത്.
കാർ വേഗത്തിൽ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകൾ തുറന്ന് പോവുകയായിരുന്നു. പിന്നിലെ ഡോർ തുറന്നതോടെ സൈഡിൽ ഇരുന്ന ആൾ ആദ്യം തെറിച്ചു വീണു പിന്നാലെ ഒരാൾ കൂടി തെറിച്ചുവീഴുകയായിരുന്നു.

കാറിൽ നിന്ന് തെറിച്ചുവീണവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ല. വാഹനത്തിന്റെ ഡോർ ശരിയായി ലോക്ക് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന ഉടനെ നാട്ടുകാരും ഓടികൂടി. പിന്നാലെ തെറിച്ചുവീണവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ല.
വാഹനത്തിന്റെ ഡോർ ശരിയായി ലോക്ക് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന ഉടനെ നാട്ടുകാരും ഓടികൂടി. പിന്നാലെ തെറിച്ചുവീണവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Two people fall from a moving car: Miraculous rescue
