---
title: " ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം ; കാറില്‍ കുടുങ്ങിയ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി"
english_title: "Ambulance and car collide; passengers trapped in car taken to hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/295088/ambulance-and-car-collide-passengers-trapped-in-car-taken-to-hospital"
published_at: "2025-06-08T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684599f2e5eec_accident.jpg"
keywords: []
---

#  ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം ; കാറില്‍ കുടുങ്ങിയ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** കൊല്ലം: ചടയമംഗലം ഇളവക്കോട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആംബുലന്‍സും എതിര്‍ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

## Article Content

കൊല്ലം: ചടയമംഗലം ഇളവക്കോട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആംബുലന്‍സും എതിര്‍ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ കുടുങ്ങിയ യാത്രക്കാരനെ പുറത്തെടുക്കാനായി കാര്‍ പൊളിക്കേണ്ടി വന്നു. കടയ്ക്കല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് കാര്‍ പൊളിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/295088/ambulance-and-car-collide-passengers-trapped-in-car-taken-to-hospital)