യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 8, 2025 09:48 AM | By Amaya M K

ചെന്നൈ: (piravomnews.in) യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഡിക്ക് പഠിക്കുകയായിരുന്ന ഡോ. ജോഷ്വ സാംരാജിനെ തമിഴ്‌നാട്ടിലെ കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ വനപ്രദേശത്ത് കാർ പാർക്ക് ചെയ്ത നിലയിൽ കണ്ടതോടെ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാഹനത്തിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി. അതിൽ ഡോക്ടർ തന്റെ കുടുംബത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. പക്ഷേ ആരെയും കുറ്റപ്പെടുത്തുകയോ കാരണം പറയുകയോ ചെയ്തിട്ടില്ല. റിലേഷൻഷിപ്പിലെ പ്രശ്‌നം കാരണം ഡോക്ടർ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

അതേസമയം ഡോക്ടർ കടക്കെണിയിലായിരുന്നുവെന്ന് സൂചനയുള്ളതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിംഗിലൂടെ ഡോക്ടർക്ക് പണം നഷ്ടപ്പെട്ടിരുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ ഡോക്ടറുടെ കുറിപ്പിൽ അക്കാര്യം പറയുന്നില്ല. ബന്ധുക്കളും ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നും കടക്കെണിയുടെ കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Young doctor found dead in car

Next TV

Related Stories
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 10:04 AM

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ചോരയിൽ കുളിച്ച നിലയിൽ കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല....

Read More >>
ജനിച്ചത് ഇരട്ടക്കുട്ടികൾ, പിന്നാലെ രക്തസ്രാവം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Jun 7, 2025 03:40 PM

ജനിച്ചത് ഇരട്ടക്കുട്ടികൾ, പിന്നാലെ രക്തസ്രാവം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

എന്നാൽ വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. വൈകിട്ട് 6 മണിയോടുകൂടി...

Read More >>
സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2025 03:25 PM

സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ്...

Read More >>
പിറവം വേളയിൽ വി. എ ജോസഫ്  (81) നിര്യാതനായി

Jun 7, 2025 02:23 PM

പിറവം വേളയിൽ വി. എ ജോസഫ് (81) നിര്യാതനായി

സംസ്ക്കാരം (10-06-25) ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന...

Read More >>
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവാനന്തരം അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചു

Jun 7, 2025 11:52 AM

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവാനന്തരം അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചു

പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയത് മെഡിക്കൽ അനാസ്ഥയുണ്ടെന്ന്...

Read More >>
റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jun 7, 2025 09:49 AM

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം

മുന്നിലുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ വലിയ കുഴിയിൽപ്പെട്ട് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു....

Read More >>
Top Stories










News Roundup