---
title: "കൂത്താട്ടുകുളം പള്ളി: ഫൊറോനയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം ഞായറാഴ്ച "
english_title: "Koothattukulam Church: Announcement of elevation to Forona on Sunday"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294880/koothattukulam-church-announcement-of-elevation-to-forona-on-sunday"
published_at: "2025-06-07T15:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6844134a92b0b_koothattu.jpg"
keywords: []
---

# കൂത്താട്ടുകുളം പള്ളി: ഫൊറോനയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം ഞായറാഴ്ച 

> **Lead Summary:** കൂത്താട്ടുകുളം : ടൗൺ തിരുക്കുടുംബ പള്ളി ഫൊറോനയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം ഞായറാഴ്ച വൈകിട്ട് 4ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.

## Article Content

കൂത്താട്ടുകുളം : ടൗൺ തിരുക്കുടുംബ പള്ളി ഫൊറോനയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം ഞായറാഴ്ച വൈകിട്ട് 4ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.

യോഗത്തിൽ ഡിക്രി വായിച്ചാണ് ഫൊറോനയായി പ്രഖ്യാപിക്കുന്നത്. തുടർന്ന് ചേരുന്ന അഭിന്ദന യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കും. ഇലഞ്ഞി ഫൊറോനയുടെ കീഴിലായിരുന്നു കൂത്താട്ടുകുളം തിരുക്കുടുംബ പള്ളി സ്‌ഥിതി ചെയ്തിരുന്നത്.

ഇവിടെ എല്ലാ ചൊവ്വാഴ്‌ചകളിലും നടക്കുന്ന യൂദാശ്ലീഹയുടെ നൊവേന പ്രശസ്‌തമാണ്. പ്രാദേശിക നഗരസവികസനം കൂടി പരിഗണിച്ചാണ് 600 കുടുംബങ്ങളുള്ള കൂത്താട്ടുകുളം പള്ളിയെ ഫൊറോനയാക്കുന്നതെന്ന് വികാരി ഫാ. ജയിംസ് കുടിലിൽ, അസിസ്‌റ്റൻ്റ് വികാരി ഫാ. ജോസഫ് വരോട്ടിക്കൽ, ബേബി ആലുങ്കൽ, ജോസ് ആലപ്പാടൻ, എം.എസ്.ബാബു, സണ്ണി ജേക്കബ്, എബിൻ ഏബ്രഹാം, ജോസ് വർഗീസ് എന്നിവർ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294880/koothattukulam-church-announcement-of-elevation-to-forona-on-sunday)