ജനിച്ചത് ഇരട്ടക്കുട്ടികൾ, പിന്നാലെ രക്തസ്രാവം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

ജനിച്ചത് ഇരട്ടക്കുട്ടികൾ, പിന്നാലെ രക്തസ്രാവം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
Jun 7, 2025 03:40 PM | By Amaya M K

ആലപ്പുഴ : (piravomnews.in) പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാർത്തികയിൽ) കെ.ജെ. മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതാണ്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. 

പിന്നീട് രക്തസ്രാവം നിൽക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ അതിനു സമ്മതിച്ചു. 3 മണിയോടെ ഹൃദയ തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. വൈകിട്ട് 6 മണിയോടുകൂടി മരിച്ചതായി അറിയിക്കുകയായിരുന്നു.


Twins born, followed by hemorrhage; Woman dies after giving birth

Next TV

Related Stories
സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2025 03:25 PM

സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ്...

Read More >>
പിറവം വേളയിൽ വി. എ ജോസഫ്  (81) നിര്യാതനായി

Jun 7, 2025 02:23 PM

പിറവം വേളയിൽ വി. എ ജോസഫ് (81) നിര്യാതനായി

സംസ്ക്കാരം (10-06-25) ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന...

Read More >>
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവാനന്തരം അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചു

Jun 7, 2025 11:52 AM

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവാനന്തരം അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചു

പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയത് മെഡിക്കൽ അനാസ്ഥയുണ്ടെന്ന്...

Read More >>
റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jun 7, 2025 09:49 AM

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം

മുന്നിലുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ വലിയ കുഴിയിൽപ്പെട്ട് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു....

Read More >>
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടം; ഇടുക്കിയില്‍ പൊലീസുകാരന്‍ മരിച്ചു

Jun 7, 2025 09:44 AM

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടം; ഇടുക്കിയില്‍ പൊലീസുകാരന്‍ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്രാലയില്‍വെച്ചാണ് അപകടം...

Read More >>
വസ്ത്രത്തില്‍ തീപ്പിടിച്ച് കിടപ്പുരോഗിക്ക് ദാരുണാന്ത്യം; അപകടം ബീഡി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ

Jun 5, 2025 11:49 AM

വസ്ത്രത്തില്‍ തീപ്പിടിച്ച് കിടപ്പുരോഗിക്ക് ദാരുണാന്ത്യം; അപകടം ബീഡി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ബീഡി വലിക്കാന്‍ വേണ്ടി ബീഡി കത്തിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് ഇതിലെ തീ വസ്ത്രത്തില്‍പിടിക്കുകയും...

Read More >>
Top Stories