വൈപ്പിൻ : (piravomnews.in) വെള്ളം നിറഞ്ഞതോടെ ചെറായി ബീച്ചിലെ പാർക്കിങ് ഏരിയ വീണ്ടും ഉപയോഗശൂന്യമായി. ബീച്ചിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായും പരാതിയുണ്ട്.
നേരത്തെ മുതൽ ബീച്ചിലെ പാർക്കിങ് ഏരിയയുടെ ശാപമായിരുന്ന വെള്ളക്കെട്ട് ബീച്ച് റോഡ് ഉയർത്തി നിർമിച്ചതോടെയാണ് കൂടുതൽ രൂക്ഷമായത്.

പാർക്കിങ് ഏരിയയിൽ നിന്ന് വെള്ളം ഒഴിഞ്ഞു പോകുന്നതിന് കുഴലുകളോ മറ്റ് സംവിധാനങ്ങളോ ഒരുക്കാൻ അധികൃതർ തയാറായില്ല. ഇതുമൂലം ചെറിയ മഴയ്ക്കു തന്നെ ഇവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെടും.
Cherai Beach parking area becomes unusable again after flooding
