കൊല്ലം: (piravomnews.in) കടയ്ക്കലിൽ യുവാവിന്‍റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം. കുറ്റിക്കാട് പാറയിൽ വീട്ടിൽ ബൈജു (44) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്.
ആറുമാസം മുമ്പ് ബൈജുവിന്‍റെ കാലിൽ തെരുവുനായ് നക്കിയിരുന്നതായി ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ചൊവ്വാഴ്ച പകൽ ബൈജു ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളെയും തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.

പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന്, പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ, ബൈജു പോയില്ല. അന്നേദിവസം രാത്രിയോടെ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് വീണ്ടും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Relatives say a stray dog licked his leg six months ago; youth's death confirmed to be due to rabies
