റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം
Jun 7, 2025 09:49 AM | By Amaya M K

പാലക്കാട്: ( piravomnews.in ) റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം.

പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ പാലക്കാട്-പൊള്ളാച്ചി അന്തർസംസ്ഥാന പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെയ്ന്റ് പോൾസ് സ്കൂളിനു സമീപത്തായിരുന്നു അപകടം. പഴണിയാർപാളയത്തുനിന്നും കൊഴിഞ്ഞാമ്പാറയിലേക്ക് ചാർളിയോടൊപ്പം ബൈക്കിൽ വരികയായിരുന്നു ജയന്തി.

മുന്നിലുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ വലിയ കുഴിയിൽപ്പെട്ട് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിലേക്കു തെറിച്ചുവീണ ജയന്തിയുടെ ശരീരത്തിലൂടെ പുറകിൽ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ജയന്തി മരണപ്പെട്ടു. ചാർളി സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

Anganwadi worker dies after scooter falls into pothole on road

Next TV

Related Stories
ജനിച്ചത് ഇരട്ടക്കുട്ടികൾ, പിന്നാലെ രക്തസ്രാവം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Jun 7, 2025 03:40 PM

ജനിച്ചത് ഇരട്ടക്കുട്ടികൾ, പിന്നാലെ രക്തസ്രാവം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

എന്നാൽ വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. വൈകിട്ട് 6 മണിയോടുകൂടി...

Read More >>
സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2025 03:25 PM

സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ്...

Read More >>
പിറവം വേളയിൽ വി. എ ജോസഫ്  (81) നിര്യാതനായി

Jun 7, 2025 02:23 PM

പിറവം വേളയിൽ വി. എ ജോസഫ് (81) നിര്യാതനായി

സംസ്ക്കാരം (10-06-25) ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന...

Read More >>
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവാനന്തരം അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചു

Jun 7, 2025 11:52 AM

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവാനന്തരം അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചു

പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയത് മെഡിക്കൽ അനാസ്ഥയുണ്ടെന്ന്...

Read More >>
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടം; ഇടുക്കിയില്‍ പൊലീസുകാരന്‍ മരിച്ചു

Jun 7, 2025 09:44 AM

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടം; ഇടുക്കിയില്‍ പൊലീസുകാരന്‍ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്രാലയില്‍വെച്ചാണ് അപകടം...

Read More >>
വസ്ത്രത്തില്‍ തീപ്പിടിച്ച് കിടപ്പുരോഗിക്ക് ദാരുണാന്ത്യം; അപകടം ബീഡി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ

Jun 5, 2025 11:49 AM

വസ്ത്രത്തില്‍ തീപ്പിടിച്ച് കിടപ്പുരോഗിക്ക് ദാരുണാന്ത്യം; അപകടം ബീഡി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ബീഡി വലിക്കാന്‍ വേണ്ടി ബീഡി കത്തിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് ഇതിലെ തീ വസ്ത്രത്തില്‍പിടിക്കുകയും...

Read More >>
Top Stories