---
title: "പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു"
english_title: "A tiger killed a calf"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294779/a-tiger-killed-a-calf"
published_at: "2025-06-07T09:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843b7fc76fab_calf.jpg"
keywords: []
---

# പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു

> **Lead Summary:** കാലടി : പ്ലാന്റേഷനിൽ ബ്ലോക്ക്‌ 17ലെ ചെക്ക്പോസ്റ്റിനുസമീപം പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു. വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം.

## Article Content

കാലടി : പ്ലാന്റേഷനിൽ ബ്ലോക്ക്‌ 17ലെ ചെക്ക്പോസ്റ്റിനുസമീപം പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു. വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം.

എണ്ണപ്പന തോട്ടത്തിൽ മേഞ്ഞിരുന്ന പശുക്കൾ ശബ്ദമുണ്ടാക്കി റോഡിലേക്ക് ഓടിയിറങ്ങിവരുന്നതുകണ്ട് നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് പുലി പശുവിനെ കഴുത്തിൽ പിടിച്ച് മലയിറങ്ങിവരുന്നത് കണ്ടത്. നാട്ടുകാർ ശബ്ദം ഉണ്ടാക്കിയപ്പോൾ പുലി കാട്ടിലേക്ക് കയറി, അപ്പോഴേക്കും പശു ചത്തിരുന്നു. കുറ്റിയിൽ ബിജുവി​​ന്റേതാണ് പശു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294779/a-tiger-killed-a-calf)