---
title: "കനാൽ ബണ്ട് റോഡിലെ കൽവർട്ട് ഇടിഞ്ഞ് തടിലോറി കനാലിലേക്ക് മറിഞ്ഞു"
english_title: "A culvert on Canal Bund Road collapsed, causing a timber lorry to fall into the canal."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294778/a-culvert-on-canal-bund-road-collapsed-causing-a-timber-lorry-to-fall-into-the-canal"
published_at: "2025-06-07T09:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843b67e84972_lorry.jpg"
keywords: []
---

# കനാൽ ബണ്ട് റോഡിലെ കൽവർട്ട് ഇടിഞ്ഞ് തടിലോറി കനാലിലേക്ക് മറിഞ്ഞു

> **Lead Summary:** പെരുമ്പാവൂർ : കനാൽ ബണ്ട് റോഡിലെ കൽവർട്ട് ഇടിഞ്ഞ് തടിലോറി കനാലിലേക്ക് മറിഞ്ഞു.

## Article Content

പെരുമ്പാവൂർ : കനാൽ ബണ്ട് റോഡിലെ കൽവർട്ട് ഇടിഞ്ഞ് തടിലോറി കനാലിലേക്ക് മറിഞ്ഞു.

വെങ്ങോല ടാങ്ക് സിറ്റി ആലിൻചുവട് ജങ്ഷനുസമീപം മഴുവന്നൂർ ബ്രാഞ്ച് കനാലിലെ കൽവർട്ട് ഇടിഞ്ഞാണ് പ്ലൈവുഡ് കമ്പനിയിലേക്ക് പോകുകയായിരുന്ന ലോറി മറിഞ്ഞത്. ഡ്രൈവറും ഭാര്യയും ലോറിയിലുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. വെള്ളി രാവിലെ എട്ടിനാണ് അപകടം.

മഴുവന്നൂർ ബ്രാഞ്ച് കനാൽ റോഡിൽ രണ്ട്‌ പ്ലൈവുഡ് കമ്പനി ഉൾപ്പെടെ നാല് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അപകടസാധ്യതയുള്ളതിനാൽ ഇതുവഴി ഭാരവാഹനങ്ങൾക്ക് പോകാൻ അനുമതിയില്ല.

പ്ലൈവുഡ് കമ്പനികളിലേക്ക് 40 ടണ്ണിനുമുകളിൽ ഭാരം കയറ്റിയ ലോറികളാണ് കടന്നുപോകുന്നത്. മണ്ണിട്ട് ഉയർത്തി നിർമിച്ചിരിക്കുന്ന കനാൽ ബണ്ടുവഴി പോകുന്ന ഭാരവാഹനങ്ങൾക്കെതിരെ പെരിയാർവാലി അധികൃതർ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം വെങ്ങോല ലോക്കൽ സെക്രട്ടറി സി വി ഐസക് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294778/a-culvert-on-canal-bund-road-collapsed-causing-a-timber-lorry-to-fall-into-the-canal)