---
title: "മൂവാറ്റുപുഴ നഗരസഭാ ശ്‌മശാനം  പ്രവർത്തിപ്പിക്കണം: എൽഡിഎഫ് "
english_title: "Muvattupuzha Municipality crematorium should be operated: LDF"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294400/muvattupuzha-municipality-crematorium-should-be-operated-ldf"
published_at: "2025-06-05T12:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68413adacb4ea_mopovtu.jpg"
keywords: []
---

# മൂവാറ്റുപുഴ നഗരസഭാ ശ്‌മശാനം  പ്രവർത്തിപ്പിക്കണം: എൽഡിഎഫ് 

> **Lead Summary:** മൂവാറ്റുപുഴ : അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചുപൂട്ടിയിട്ട് മാസങ്ങളായ മൂവാറ്റുപുഴ നഗരസഭയിലെ ശ്മശാനം പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണമെന്ന്‌ എൽഡിഎഫ്‌ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

മൂവാറ്റുപുഴ : അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചുപൂട്ടിയിട്ട് മാസങ്ങളായ മൂവാറ്റുപുഴ നഗരസഭയിലെ ശ്മശാനം പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണമെന്ന്‌ എൽഡിഎഫ്‌ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് നിർമിച്ച മറ്റൊരു ബർണർ പ്രവർത്തിപ്പിക്കാൻ നാലരവർഷം കഴിഞ്ഞിട്ടും യുഡിഎഫ് ഭരണസമിതിക്കായില്ല.

ഇതുകൂടി പ്രവർത്തിപ്പിച്ചാൽ ഒരേസമയം രണ്ടു മൃതദേഹങ്ങൾ സംസ്കരിക്കാനാകും.എൽഡിഎഫ് ഭരണസമിതിയാണ് നഗരസഭയിൽ പൊതുശ്മശാനം തുടങ്ങിയത്. അറ്റകുറ്റപ്പണിയുടെ പേരിലാണ്‌ അടച്ചതെങ്കിലും ഇതുവരെ നിർമാണമൊന്നും നടത്തിയില്ല. ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണിതെന്നും എൽഡിഎഫ്‌ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294400/muvattupuzha-municipality-crematorium-should-be-operated-ldf)