---
title: "ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് കിട്ടിയ പണം ഉടമസ്ഥന്‌ നല്‍കി കെട്ടിട നിർമാണ തൊഴിലാളി"
english_title: "Construction worker gives money he received from bus stop to owner"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294394/construction-worker-gives-money-he-received-from-bus-stop-to-owner"
published_at: "2025-06-05T11:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841392db70cf_lottery.jpg"
keywords: []
---

# ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് കിട്ടിയ പണം ഉടമസ്ഥന്‌ നല്‍കി കെട്ടിട നിർമാണ തൊഴിലാളി

> **Lead Summary:** **പെരുമ്പാവൂര്‍ **: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് കിട്ടിയ പണം ഉടമസ്ഥന്‌ നല്‍കി കെട്ടിട നിർമാണ തൊഴിലാളി.

## Article Content

**പെരുമ്പാവൂര്‍ **: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് കിട്ടിയ പണം ഉടമസ്ഥന്‌ നല്‍കി കെട്ടിട നിർമാണ തൊഴിലാളി.

ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരൻ പുല്ലുവഴി സ്വദേശി ജോര്‍ജിനാണ്‌ മേതല ശിവപുരം വീട്ടില്‍ ശിവന്‍ പണം നൽകിയത്‌.ശിവന്‍ കാലടിയിൽ ജോലിക്ക് പോകാനായി ബുധനാഴ്ച രാവിലെ പെരുമ്പാവൂര്‍ യാത്രിനിവാസില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് താഴെക്കിടക്കുന്ന പൊതി ശ്രദ്ധയിൽപ്പെട്ടത്. തുറന്നപ്പോൾ പണം കണ്ടെത്തി.

ഉടനെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് പരിശോധിച്ചപ്പോള്‍ 13,500 രൂപയും കുറേ ലോട്ടറി ടിക്കറ്റും ലഭിച്ചു. ഇതിനിടെ, ജോര്‍ജ് പണക്കെട്ട് നഷ്ടപ്പെട്ടതായി പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തി. ടിക്കറ്റ് വാങ്ങാന്‍ കൊണ്ടുവന്ന പണമാണ് വഴിയിൽ നഷ്ടപ്പെട്ടത്. തുടർന്ന്‌ ശിവന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ പണം ജോര്‍ജിന് കൈമാറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294394/construction-worker-gives-money-he-received-from-bus-stop-to-owner)