---
title: "വസ്ത്രത്തില്‍ തീപ്പിടിച്ച് കിടപ്പുരോഗിക്ക് ദാരുണാന്ത്യം; അപകടം ബീഡി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ "
english_title: "Bedridden patient dies after clothes catch fire; accident occurred while trying to smoke a bidi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294392/bedridden-patient-dies-after-clothes-catch-fire-accident-occurred-while-trying-to-smoke-a-bidi"
published_at: "2025-06-05T11:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841371e5753e_death2.jpg"
keywords: []
---

# വസ്ത്രത്തില്‍ തീപ്പിടിച്ച് കിടപ്പുരോഗിക്ക് ദാരുണാന്ത്യം; അപകടം ബീഡി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ 

> **Lead Summary:** ബാന്ദ്ര: വസ്ത്രത്തില്‍ ബീഡിയുടെ തീ പിടിച്ച് 65കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു അസാധാരണ സംഭവം.

## Article Content

ബാന്ദ്ര: വസ്ത്രത്തില്‍ ബീഡിയുടെ തീ പിടിച്ച് 65കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു അസാധാരണ സംഭവം.

ഓം പ്രകാശ് കാംബ്ലേയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഓം പ്രകാശ് കാംബ്ലേയ്ക്ക് പക്ഷാഘാതമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇദ്ദേഹം കിടപ്പിലാണ്.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ബീഡി വലിക്കാന്‍ വേണ്ടി ബീഡി കത്തിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് ഇതിലെ തീ വസ്ത്രത്തില്‍പിടിക്കുകയും ആളിക്കത്തുകയുമായിരുന്നു. തുടര്‍ന്ന് പൊള്ളലേറ്റ് ഇയാള്‍ മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294392/bedridden-patient-dies-after-clothes-catch-fire-accident-occurred-while-trying-to-smoke-a-bidi)