---
title: "വിചിത്രനടപടിയുമായി കോൺഗ്രസ്‌; വാദിയെയും പ്രതിയെയും പുറത്താക്കി   "
english_title: "Congress takes strange step; expels plaintiff and defendant"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294198/congress-takes-strange-step-expels-plaintiff-and-defendant"
published_at: "2025-06-04T14:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840090bc4883_ernakulam.jpg"
keywords: []
---

# വിചിത്രനടപടിയുമായി കോൺഗ്രസ്‌; വാദിയെയും പ്രതിയെയും പുറത്താക്കി   

> **Lead Summary:** വൈപ്പിൻ : എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രസികല പ്രിയരാജിനെ ഭർത്താവിന്റെ ഫോണിൽ വിളിച്ച്‌ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ വിചിത്രനടപടിയുമായി കോൺഗ്രസ്‌ ജില്ലാ നേതൃത്വം.

## Article Content

വൈപ്പിൻ : എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രസികല പ്രിയരാജിനെ ഭർത്താവിന്റെ ഫോണിൽ വിളിച്ച്‌ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ വിചിത്രനടപടിയുമായി കോൺഗ്രസ്‌ ജില്ലാ നേതൃത്വം.

വാദിയെയും പ്രതിയെയും പാർടിയിൽനിന്ന്‌ പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്റെ അറിയിപ്പ്‌.യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വാതിഷ്‌ സത്യനെയും സംഭവത്തിൽ പാർടിക്കും പൊലീസിലും പരാതി നൽകിയ രസികലയുടെ ഭർത്താവ്‌ പ്രിയരാജിനെയുമാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.

നടപടിക്കുമുമ്പ്‌ തന്നോട്‌ പാർടി വിശദീകരണം ചോദിക്കുകയോ വിളിച്ച്‌ അന്വേഷിക്കുകപോലുമോ ചെയ്‌തിട്ടില്ലെന്ന്‌ പ്രിയരാജ്‌ പറഞ്ഞു. പഞ്ചായത്ത്‌ അംഗംകൂടിയായ സ്വാതിഷ്‌ സത്യനെതിരെ ഞാറക്കൽ പൊലീസ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ നടപടികൾ ആരംഭിച്ചിട്ടുണ്ട്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294198/congress-takes-strange-step-expels-plaintiff-and-defendant)