---
title: "ഓൺലൈൻ തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം നഷ്ടപ്പെട്ടു"
english_title: "Muvattupuzha native loses over half a crore in online fraud"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294192/muvattupuzha-native-loses-over-half-a-crore-in-online-fraud"
published_at: "2025-06-04T14:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684005d3a23f9_cash.jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം നഷ്ടപ്പെട്ടു

> **Lead Summary:** മൂവാറ്റുപുഴ : ഓൺലൈൻ തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം നഷ്ടപ്പെട്ടു. മൂവാറ്റുപുഴ പാെലീസ് അന്വേഷണം തുടങ്ങി.

## Article Content

മൂവാറ്റുപുഴ : ഓൺലൈൻ തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം നഷ്ടപ്പെട്ടു. മൂവാറ്റുപുഴ പാെലീസ് അന്വേഷണം തുടങ്ങി.

സമൂഹമാധ്യമത്തിൽ ഓൺലൈൻ ട്രേഡിങ് പരസ്യത്തിൽ കുടുങ്ങിയാണ് പണം നഷ്ടപ്പെട്ടത്. പരസ്യം കണ്ട് ഇയാൾ വാട്സാപ് ഗ്രൂപ്പിൽ അംഗമായി.

ഓഹരിവിപണിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം വാഗ്‌ദാനംചെയ്‌ത്‌ ഇയാളിൽനിന്ന്‌ വിവിധ അക്കൗണ്ടുകളിലേക്ക്‌ 52,85,000 രൂപ തട്ടിയെടുത്തു. കബളിപ്പിക്കപ്പെട്ടെന്ന്‌ മനസ്സിലായതോടെ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294192/muvattupuzha-native-loses-over-half-a-crore-in-online-fraud)