കോതമംഗലം : (piravomnews.in) കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. നെല്ലിമറ്റം എംബിറ്റ്സ് കോളേജിനുസമീപം ചൊവ്വ വൈകിട്ട് 5.40നാണ് സംഭവം.
മൂന്നാറിൽനിന്ന് ബംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ഡീലക്സ് എയർബസിന്റെ പുറകുവശത്തെ ടയറും ഡ്രമ്മും പൊട്ടിയാണ് തീപടർന്നത്. കോതമംഗലം അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്റെ നേതൃത്വത്തിൽ തീയണച്ചു.

KSRTC Swift bus catches fire in Nellimatt
