---
title: "വിദ്യാർത്ഥി​ക​ളെ സ്കൂ​ളി​ൽ ഇ​റ​ക്കി​ തി​രി​കെ വരുന്നതിനിടെ ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീണു മ​രി​ച്ചു"
english_title: "Auto driver dies after falling while dropping students off at school"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294181/auto-driver-dies-after-falling-while-dropping-students-off-at-school"
published_at: "2025-06-04T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fff829a3d7_death.jpg"
keywords: []
---

# വിദ്യാർത്ഥി​ക​ളെ സ്കൂ​ളി​ൽ ഇ​റ​ക്കി​ തി​രി​കെ വരുന്നതിനിടെ ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീണു മ​രി​ച്ചു

> **Lead Summary:** മം​ഗ​ളൂ​രു: കൊ​ക്ക​ട കെ​മ്പ​ക്കോ​ടി​ന​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു.കെ​മ്പ​ക്കോ​ടി​ൽ താ​മ​സി​ക്കു​ന്ന കെ. ​ശ​ര​ത് കു​മാ​റാ​ണ് മ​രി​ച്ച​ത്.

## Article Content

മം​ഗ​ളൂ​രു: കൊ​ക്ക​ട കെ​മ്പ​ക്കോ​ടി​ന​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു.കെ​മ്പ​ക്കോ​ടി​ൽ താ​മ​സി​ക്കു​ന്ന കെ. ​ശ​ര​ത് കു​മാ​റാ​ണ് മ​രി​ച്ച​ത്.

പ​തി​വു​പോ​ലെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ന്റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ വിദ്യാർത്ഥിക​ളെ സ്കൂ​ളി​ൽ ഇ​റ​ക്കി​യ ശ​ര​ത് കു​മാ​ർ തി​രി​കെ വ​രു​മ്പോ​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഉ​ട​ൻ കൊ​ക്ക​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294181/auto-driver-dies-after-falling-while-dropping-students-off-at-school)