തൊണ്ടി മുതലായ സൈക്കിൾ കടത്തികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തൊണ്ടി മുതലായ സൈക്കിൾ കടത്തികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Jun 4, 2025 05:36 AM | By Amaya M K

തൊടുപുഴ: (piravomnews.in) തൊണ്ടി മുതലായ സൈക്കിൾ കടത്തികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാളിയാർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയ്മോനെതിരെയാണ് അച്ചടക്ക നടപടി.

തൊടുപുഴ സ്റ്റേഷനിലെ തൊണ്ടി മുതലായ സ്പോർട്സ് സൈക്കിൾ കടത്തികൊണ്ട് പോകാനാണ് ജയ്മോൻ ശ്രമിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

മെയ് അഞ്ചിനാണ് തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയി‍ൽ തൊണ്ടിക്കുഴ സ്വദേശിയുടെ വീട്ടിൽ നിന്ന് 40 കിലോ ഒട്ടുപാലും 17,000 രൂപ വിലയുളള സൈക്കിളും മോഷണം പോയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒട്ടുപാലും സൈക്കിളും കണ്ടെടുത്തു. സൈക്കിൾ തൊടുപുഴ സ്റ്റേഷനിൽ സൂക്ഷിക്കാൻ കോടതി നിർദേശവും നൽകി.

ഉടമ സൈക്കിൾ വാങ്ങാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് സൈക്കിൾ കാണാതായ വിവരം അറിയുന്നത്. സ്റ്റേഷനിൽ നിന്ന് സൈക്കിൾ കടത്തിയത് ആരാണെന്നറിയാൻ നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് പൊലീസുകാരൻ ആണെന്ന് കണ്ടെത്തിയത്.

തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം തുടങ്ങി. ഇതുപ്രകാരം മേയ് 11ന് രാത്രി സൈക്കിൾ സ്റ്റേഷനിൽ എത്തിച്ചു. സൈക്കിൾ തിരികെ എത്തിക്കുന്നത് കാമറയിൽ പതിയാതിരിക്കാൻ ഏറെ പണിപ്പെട്ടാണ് തൊണ്ടി മുതൽ മടക്കിയെത്തിച്ചത്.

Police officer suspended for smuggling bicycles, etc.

Next TV

Related Stories
മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

Jun 5, 2025 01:47 PM

മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

റ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം...

Read More >>
പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു

Jun 5, 2025 11:46 AM

പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു

മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 ന് വൈകുന്നേരം 5.30 ന് രൂപേക്ഷിനെ...

Read More >>
മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷം വീട്ടിലെത്തും, വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

Jun 5, 2025 11:41 AM

മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷം വീട്ടിലെത്തും, വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

മൂന്നുനാലു മാസങ്ങൾക്കു മുമ്പ് സംശയാസ്പദ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിന് പരിസരത്ത് വച്ച് കണ്ട ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചെങ്കിലും പരാതി...

Read More >>
പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

Jun 5, 2025 11:37 AM

പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുട്ടിയെ കാണാതായ കടവില്‍നിന്ന് 700 മീറ്റര്‍ താഴെ പൂങ്കുടി പാലത്തില്‍ നിന്ന് നിരീക്ഷണം നടത്തുകയായിരുന്ന...

Read More >>
സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികൻ മരിച്ചു

Jun 5, 2025 11:26 AM

സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികൻ മരിച്ചു

ബുധൻ പകൽ മൂന്നരയോടെയായിരുന്നു അപകടം.കെട്ടിടനിർമാണ കരാറുകാരനായ ജഗദീഷ് ബാബു കോട്ടക്കടവ് ഭാഗത്തുനിന്ന്‌ പൂച്ചേരിക്കുന്നിന് സമീപത്തെ വീട്ടിലേക്ക്...

Read More >>
വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ച് കുറിപ്പ്; നടന്നത് ഇരട്ടക്കൊലപാതകം

Jun 5, 2025 05:40 AM

വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ച് കുറിപ്പ്; നടന്നത് ഇരട്ടക്കൊലപാതകം

ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ...

Read More >>
Top Stories










News Roundup