മലപ്പുറം...(PIRAVOMNEWS) നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ നാമനിർദേശപത്രിക മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക അംഗീകരിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് പത്രിക മാറ്റിവെച്ചത്. ടിഎംസിയ്ക്ക് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായതിനാൽ ഈ നാമനിർദേശ പത്രികയിൽ 10 പേരുടെ ഒപ്പ് വേണമായിരുന്നു.
എന്നാൽ അൻവർ സമർപ്പിച്ച പത്രികയിൽ പത്ത് പേരുടെ ഒപ്പ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. തുടർന്നാണ് പത്രിക തള്ളിയത്. പത്രിക തള്ളിയതിൽ പുഃപരിശോധനവേണമെന്നാണ് അൻവർ പറഞ്ഞത്.എന്നാൽ അൻവർ മനഃപൂർവം തൃണമൂലിന്റെ പത്രിക തള്ളിച്ചതാണെന്ന് ആരോപണം ഉണ്ട്

There is a flaw in Nilambur Anwar's TMC candidate nomination.
