പിറവം....(piravomnews.in) കാണാതായ പ്ലസ്ടു വിദ്യാർഥിപിറവത്ത് നിന്ന് ബസ് കയറിയതായി സംശയം.ബസിൽ കയറിയെന്ന് സംശയം പറഞ്ഞ ബസ് ജീവനക്കാരൻ പേപ്പതിൽ കുട്ടി ഇറങ്ങിയെന്നും പറയുന്നു.എന്നാൽ അന്വേഷണത്തിൽ ഇത് കണ്ടെത്തുവാൻ ആയിട്ടില്ല.പിറവം സ്റ്റാൻഡിലെ സി സി ടി വി പരിശോധിക്കുണ്ട്. പാമ്പാക്കുട ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അർജുൻ രഘുവിനെയാണ് കാണാതായത്.തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകിട്ട് തിരിച്ചെത്തിയില്ലയെന്ന് മാതാപിതാക്കൾ പറഞ്ഞു . ഉദ്യോഗസ്ഥരായ മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞത്.വീട്ടിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അർജുൻ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.അന്വേഷണത്തിൽ അർജുൻ സ്കൂളിലെത്തിയിരുന്നില്ലെന്നു ബോധ്യപ്പെട്ടു.
വീട്ടിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്നാണ് അന്വേഷണത്തിൽ പൊലീസിനു വ്യക്തമായത്. പ്ലസ് വൺ പരീക്ഷാഫലം വന്നതിനു പിന്നാലെ അർജുൻ അസ്വസ്ഥനായിരുന്നോ, അതുമൂലമാണോ മാറി നിൽക്കുന്നത് എന്നതു സംബന്ധിച്ചും സംശയങ്ങളുയർന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങളില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. തിരച്ചിൽ തുടരുകയാണ്
Missing Plus Two student suspected to have boarded bus from Piravam
