---
title: "കൈക്കൂലിക്കേസ് ;ഈ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് കോടതി "
english_title: "Bribery case: Court stays arrest of ED officer"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/293764/bribery-case-court-stays-arrest-of-ed-officer"
published_at: "2025-06-02T15:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d722c90f0a_edss.jpg"
keywords: []
---

# കൈക്കൂലിക്കേസ് ;ഈ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് കോടതി 

> **Lead Summary:** **കൊച്ചി....** കൈക്കൂലിക്കേസ് ;ഈ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ അറസ്റ്റ് ആണ് ഹൈക്കോടതി തടഞ്ഞത്. ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിജിലൻസിന് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 11 ന് വീണ്ടും പരി​ഗണിക്കും. അതുവരെ ശേഖർ കുമാറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് നിർദേശം. 

## Article Content

**കൊച്ചി....** കൈക്കൂലിക്കേസ് ;ഈ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ അറസ്റ്റ് ആണ് ഹൈക്കോടതി തടഞ്ഞത്. ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിജിലൻസിന് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 11 ന് വീണ്ടും പരി​ഗണിക്കും. അതുവരെ ശേഖർ കുമാറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് നിർദേശം. 

കേസ്‌ ഒതുക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) ഉദ്യോഗസ്ഥർ വ്യവസായിയിൽനിന്ന്‌ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലെ ഒന്നാംപ്രതിയാണ് ശേഖർകുമാർ. ഇയാൾക്കെതിരെ ഫോൺ സംഭാഷണമടക്കം ശക്തമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിരുന്നു. കേസിലെ പരാതിക്കാരൻ കശുവണ്ടി വ്യവസായിയും കൊല്ലം സ്വദേശിയുമായ അനീഷ്‌ ബാബുവുമായി ബിഹാർ സ്വദേശി ശേഖർകുമാർ ഫോണിലും സമൂഹമാധ്യമം വഴിയും നടത്തിയ സംഭാഷണങ്ങളുടെ തെളിവുകളാണ് വിജിലൻസിന്‌ ലഭിച്ചത്. ഇതിനുപുറമെ കേസിൽ അറസ്‌റ്റിലായ ഇഡി ഏജന്റുമാരായ വിൽസൺ വർഗീസും ശേഖർകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/293764/bribery-case-court-stays-arrest-of-ed-officer)