പിറവം : (piravomnews.in) പിറവത്ത് വേനൽക്കാല നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി. പാലത്തിനുസമീപമുള്ള ടൗൺ അക്വാട്ടിക് ക്ലബിന്റെയും പിറവം റിവർവാലി റോട്ടറി ക്ലബിന്റെയും ചേലമ്പ്ര സ്വിംഫിൻ സ്വിമ്മിങ് അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് നീന്തൽ പരിശീലനവും പ്രദർശനവും നടന്നത്.
നിന്തൽ പരിശീലന ക്യാമ്പ് നഗരസഭാ ഉപാധ്യക്ഷൻ കെ പി സലിം ഉദ്ഘാടനം ചെയ്തു.റോട്ടറി പ്രസിഡന്റ് എൽദോസ് ടി പോൾ അധ്യക്ഷനായി. ഫയർ സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുൽ നീന്തൽ പ്രദർശനം ഫ്ലാഗ് ഓഫ് ചെയ്തു. ഏലിയാമ്മ ഫിലിപ്, സോജൻ ജോർജ്, പരിശീലകൻ ജയിംസ് ഓണശേരിൽ, ഹെഡ് കോച്ച് ആഷിർ ചെള്ളൂപ്പാടം, ഡോ. എ സി പീറ്റർ, ഷാജു മണ്ടോത്തിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുഴയിലെ ഒഴുക്കിനെതിരെയും സ്വിമ്മിങ് പൂളിലും നീന്തൽതാരം ജയിംസ് ഓണശേരിയുടെ നേതൃത്വത്തിൽ പരിശീലനം നൽകും. താൽപ്പര്യമുള്ളവർക്ക് ജലശയനം കയാക്കിങ് എന്നിവയ്ക്കും പരിശീലനം നൽകും. അഞ്ചു വയസ്സുമുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനമുണ്ട്. വനിതാ കോച്ച് ഉണ്ടാകും. ഫോൺ: 94478 17350
Summer swimming training camp begins in Piravath
