ആലങ്ങാട് : (piravomnews.in) കുത്തിപ്പൊളിച്ചിട്ട കെഎസ്ഇബിയുടെ കേബിൾ കുഴികൾ മൂടിയില്ല. കുഴിയിൽ വീണു ഇരുചക്രവാഹന യാത്രികന്റെ തലയ്ക്കു പരുക്ക്.

മന്നം ജാറപ്പടി മേലയിൽ വീട്ടിൽ സുലൈമാനാണു തലയ്ക്കു പരുക്കേറ്റത്. ഇന്നലെ പുലർച്ചെയാണു മാവിൻചുവട് ഭാഗത്തെ കേബിൾ കുഴിയിൽ വീണ് അപകടം സംഭവിച്ചത്. പറവൂർ– അങ്കമാലി റോഡിൽ മാക്കനായി മുതൽ മാഞ്ഞാലി പാലം വരെ കേബിൾ ഇടുന്നതിനായി റോഡ് കുത്തിപ്പൊളിച്ചു കുഴിയാക്കി ഇട്ടിരിക്കുകയാണ്.
ഇതോടെ ഇതുവഴി പോകുന്ന വാഹനയാത്രികർ കുഴിയിൽ ചാടി നിയന്ത്രണം തെറ്റി വീഴുന്നതു സ്ഥിരം സംഭവമാണ്. രാത്രി സമയത്താണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്.
പല ഭാഗത്തായി റോഡ് പകുതി കുത്തിപ്പൊളിച്ചിട്ടും യാതൊരു സുരക്ഷാ ക്രമീകരണവും ഇവിടെ ഒരുക്കിയിട്ടില്ലെന്നും ഇതുമൂലം ജീവഹാനി സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
KSEB's cable holes that were punctured were not covered; a two-wheeler rider suffered a head injury after falling into the hole
