കളമശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കളമശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
Apr 8, 2025 09:20 AM | By Amaya M K

കൊച്ചി: (piravomnews.in) കളമശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

സഹപാഠികളാണ് കോളേജ് ഹോസ്റ്റലിന്‍റെ മൂന്നാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.45നായിരുന്നു സംഭവം. അമ്പിളി ഇതിനു മുമ്പ് രണ്ട് പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ വച്ചുമാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.

മൂന്ന് വർഷമായി മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാഗത്തിൽ ചികിത്സയിലായിരുന്നു വിദ്യാർഥിനി. ഇന്നലെ ഡോക്ടറെ കാണിച്ച ശേഷം ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

Third year MBBS student found hanging in Kalamassery Medical College hostel

Next TV

Related Stories
മൂവാറ്റുപുഴ നെഹ്റു പാർക്കിനു സമീപം മീഡിയനിലേക്ക് തടി ലോറി ഇടിച്ചു കയറി

May 9, 2025 01:38 PM

മൂവാറ്റുപുഴ നെഹ്റു പാർക്കിനു സമീപം മീഡിയനിലേക്ക് തടി ലോറി ഇടിച്ചു കയറി

ലോറിയിലെ തടികൾ കയറു പൊട്ടി റോഡിലേക്കു വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തടി കയറ്റി പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് ഉയരം...

Read More >>
അതിഥിത്തൊഴിലാളികളുടെ

May 9, 2025 06:07 AM

അതിഥിത്തൊഴിലാളികളുടെ "ബന്ധു ക്ലിനിക്കി'ന്‌
ലോകാരോഗ്യസംഘടനയുടെ അംഗീകാരം

അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന140 ആഗോള സ്ഥാപനങ്ങളിലൊന്നായി ബന്ധു ക്ലിനിക്കിനെയും...

Read More >>
 കൂത്താട്ടുകുളം രാജീവ് ഗാന്ധി സഹകരണ ആശുപത്രിമന്ദിരം തകർച്ചയിലേക്ക്

May 9, 2025 06:00 AM

കൂത്താട്ടുകുളം രാജീവ് ഗാന്ധി സഹകരണ ആശുപത്രിമന്ദിരം തകർച്ചയിലേക്ക്

ജനലുകളും വാതിലുകളുമെല്ലാം ചിതലെടുത്ത് തകർന്നുതുടങ്ങി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയാണ് 2020 വരെ ആശുപത്രി ഭരിച്ചത്. ജില്ലാ സഹകരരണ...

Read More >>
കുട്ടമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

May 9, 2025 05:53 AM

കുട്ടമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വലതുകൈക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. കോതമംഗലം താലൂക്കാശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം കൂടുതൽ പരിശോധനകൾക്കായി എറണാകുളം ഗവ....

Read More >>
പിറവം–മെഡിക്കൽ കോളേജ്‌ 
കെഎസ്‌ആർടിസി സർവീസ്‌ തുടങ്ങി

May 9, 2025 05:46 AM

പിറവം–മെഡിക്കൽ കോളേജ്‌ 
കെഎസ്‌ആർടിസി സർവീസ്‌ തുടങ്ങി

ഇന്‍ഫോപാര്‍ക്ക്, കാക്കനാട് സിവില്‍ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ്, മറ്റ്‌ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും...

Read More >>
ദേശീയപാത 66 ; വള്ളുവള്ളി കാവിൽനട മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു

May 8, 2025 06:13 AM

ദേശീയപാത 66 ; വള്ളുവള്ളി കാവിൽനട മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു

വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുമ്പോഴുള്ള യാത്രാനുഭവമെന്ന് യാത്രക്കാർ പറയുന്നു. ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ഇവിടെമാത്രമാണ്‌ മേൽപ്പാലത്തിലൂടെ...

Read More >>
Top Stories










Entertainment News