---
title: "വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "More details emerge in jeep driver's suicide after police seize spirit from home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/280285/more-details-emerge-in-jeep-drivers-suicide-after-police-seize-spirit-from-home"
published_at: "2025-03-31T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea512e42d56_death8.jpg"
keywords: []
---

# വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** തൃശൂർ: വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

## Article Content

തൃശൂർ: വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

പുത്തൂർ സ്വദേശി ജോഷി (52) ആണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. ഒല്ലൂർ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി 7 മണിയോയാണ് റെയ്ഡ് നടന്നത്.

പൊലീസ് വീട്ടിലേക്ക് പോകുന്നത് സുഹൃത്തുക്കൾക്കൊപ്പം പറമ്പിൽ ചീട്ട് കളിച്ച് ഇരിക്കുകയായിരുന്ന ജോഷിയും സുഹൃത്തുക്കളും കണ്ടിരുന്നു. വീട്ടിൽ 5 കനാസ് സ്പിരിറ്റ് ഇരിപ്പുണ്ടെന്നും രക്ഷപ്പെടാൻ കഴിയമോയെന്നും ജോഷി ഈ സമയം സുഹൃത്തുക്കളോട് ചോദിച്ചു. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത ജോഷിയെ ശേഷം ആരും കണ്ടിരുന്നില്ല.

പിന്നീട് നടത്തിയ തിരച്ചിലിലാണ് പറമ്പിലെ ഷെഡ്ഡിൽ ജോഷിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയോടെയാണ് സ്പിറ്റ് എത്തിച്ചതെന്നാണ് വീട്ടുകാരുടെ മൊഴി. 150 ലീറ്റർ സ്പിരിറ്റാണ് ജോഷിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തത്. ജോഷിക്ക് നേരത്തെ ഷാപ്പ് നടത്തിപ്പ് ഉണ്ടായിരുന്നതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/280285/more-details-emerge-in-jeep-drivers-suicide-after-police-seize-spirit-from-home)