മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടറിടിച്ചു; യുവാവ് റോഡിലേക്ക് തെറിച്ചുവീണു, ദാരുണാന്ത്യം

മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടറിടിച്ചു; യുവാവ് റോഡിലേക്ക് തെറിച്ചുവീണു, ദാരുണാന്ത്യം
Mar 30, 2025 11:40 PM | By Amaya M K

പാലക്കാട്: (piravomnews.in) പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്‌. 

കൊപ്പം- വളാഞ്ചേരി പാതയിലെ പപ്പടപടിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുവേഗപ്പുറ വേളക്കാട്ടിൽ കോയക്കുട്ടിയുടെ മകൻ അനസിനാണ് (22) ദാരുണാന്ത്യം സംഭവിച്ചത്.

കൊപ്പം ഭാഗത്തുനിന്നും തിരുവേഗപ്പുറ ഭാഗത്തേക്ക് വരുകയായിരുന്നു അനസ്സും സുഹൃത്തും. മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. 

സ്കൂട്ടറിലുണ്ടായ അനസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു നാട്ടുകാർ പറയുന്നു. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തെറിച്ചുവീണ അനസിന്‍റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയോ എന്ന് പരിശോധിച്ചു വരികയാണ്. കൊപ്പം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Scooter hits car in front; young man falls onto road, tragic end

Next TV

Related Stories
ഇടിമിന്നലേറ്റ് കള്ളുചെത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം

Jun 26, 2025 02:37 PM

ഇടിമിന്നലേറ്റ് കള്ളുചെത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെ കള്ള് ചെത്താൻ പോയപ്പോഴാണ് അപകടം. അതേസമയം ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും മണിക്കൂറിൽ 50...

Read More >>
 നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Jun 25, 2025 08:24 PM

നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം

വഴിയരികിൽ നിന്ന യുവതിയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെയാണ് നിയന്ത്രണം വിട്ടെത്തിയ ബൈക്ക്...

Read More >>
കുഞ്ഞിനെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 25, 2025 08:13 PM

കുഞ്ഞിനെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍...

Read More >>
ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു

Jun 25, 2025 07:56 PM

ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു

കനത്ത കാറ്റിലും മഴയിലും ശുചിമുറി തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക്...

Read More >>
ഒടുങ്ങാത്ത കാട്ടാനക്കലി; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

Jun 25, 2025 07:42 PM

ഒടുങ്ങാത്ത കാട്ടാനക്കലി; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

കൂൺ പറിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം....

Read More >>
ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി

Jun 25, 2025 03:00 PM

ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി

സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.മാതാപിതാക്കളുടെ...

Read More >>
Top Stories










https://piravom.truevisionnews.com/