---
title: "കോട്ടയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ "
english_title: "Kottayam Motor Vehicle Department officer found dead in car near home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/278206/kottayam-motor-vehicle-department-officer-found-dead-in-car-near-home"
published_at: "2025-03-22T11:48:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de5bb1ab3ee_pppa.jpg"
keywords: []
---

# കോട്ടയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ 

> **Lead Summary:** **കോട്ടയം.....** കോട്ടയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന എസ് ഗണേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ സഹപ്രവർത്തകർ യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചതായിരുന്നു.

## Article Content

**കോട്ടയം.....** കോട്ടയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന എസ് ഗണേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ സഹപ്രവർത്തകർ യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചതായിരുന്നു.

ആർ ടി ഒ എൻഫോഴ്സസ്മെന്റ്റ് എഎംവിഐ ആയ ഗണേഷ് അടൂർ സ്വദേശിയാണ്.ഏറെ കാത്തിരുന്നിട്ടും ഗണേഷ് കുമാർ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം അനന്തര നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുന്നു. ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/278206/kottayam-motor-vehicle-department-officer-found-dead-in-car-near-home)