തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് പത്ത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കോടാണ് സംഭവം. ശ്രീക്കുട്ടി-മഹേഷ് ദമ്പതികളുടെ മകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദില്‍ഷിതയാണ് മരിച്ചത്. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ദില്‍ഷിത. ഇളയ കുട്ടിയുമായി കളിക്കുന്നതിനിടെ ദില്‍ഷിത ശുചിമുറിയില്‍ കയറി വാതിലടച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാര്‍ ശുചിമുറി തുറന്ന് നോക്കുമ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം വെള്ളനാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
A ten-year-old girl was found hanging in the bathroom.
