മണീട്: ഗവ: ഹൈസ്ക്കൂളിൽ കേരളാ ശാസ്ത്ര സാഹിത്യ പരിക്ഷത്തിൻ്റെ സഹകരണത്തോടെ മണിമലക്കുന്ന് ടി എം ജേക്കബ് മെമ്മോറിയൽ കോളേജ് റിട്ട. പ്രിൻസിപ്പൽ. ഡോ. എൻ ഷാജിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 25 ന് വാനനിരീക്ഷണവും ശാസ്ത്ര ക്‌ളാസ്സും നടത്തി.

പി ടി എ പ്രസിഡൻ്റ് ശ്രീ. ബിജു സൈമൺൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പോൾ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. രഘു എം കെ ഏവരേയും സ്വാഗതം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ജ്യോതി രാജീവ്, ശാസ്ത്ര സാഹിത്യ പരീക്ഷത്ത് പ്രസിഡന്റ് ശ്രീ കെ ജെ സാജു എന്നിവർ ആശംസപ്രസംഗം നടത്തി. ശ്രീമതി. കൃഷ്ണകല എസ് നന്ദി പറഞ്ഞു. വാനനിരീക്ഷണത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
An astronomical observation was conducted at Maniit High School in collaboration with the Kerala Science and Literature Examination Board.
