---
title: "വീട്ടില്‍ക്കയറി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ കുത്തിക്കൊന്നു "
english_title: "A #young #man who tried to enter the #house and #attack was #stabbed to #death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/272979/a-young-man-who-tried-to-enter-the-house-and-attack-was-stabbed-to-death"
published_at: "2025-02-26T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67be9cc31250a_murder.jpg"
keywords: []
---

# വീട്ടില്‍ക്കയറി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ കുത്തിക്കൊന്നു 

> **Lead Summary:** തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു.

## Article Content

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു.

ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് ഇരുവരെയും കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

ഈ സമയത്ത് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കൊണ്ട് വന്ന് വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ സേവ്യർ ഇന്ന് പുലർച്ചെ മരിച്ചു. അനീഷ് പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. പ്രതിയായ വിഷ്ണു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/272979/a-young-man-who-tried-to-enter-the-house-and-attack-was-stabbed-to-death)