---
title: "75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തില്‍ കുളിപ്പിച്ച് സര്‍ക്കാര്‍."
english_title: "The government made around 90,000 prisoners in 75 prisons bathe in Ganga water."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/272216/the-government-made-around-90000-prisoners-in-75-prisons-bathe-in-ganga-water"
published_at: "2025-02-23T00:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ba18b8a69f9_liugui.jpg"
keywords: []
---

# 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തില്‍ കുളിപ്പിച്ച് സര്‍ക്കാര്‍.

> **Lead Summary:** ലഖ്‌നൗ: മഹാകുംഭമേളയുടെ ഭാഗമായി സംസ്ഥാനത്തെ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തില്‍ കുളിപ്പിച്ച് സര്‍ക്കാര്‍. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ നിന്നുള്ള ജലം ജയിലിലെത്തിച്ചായിരുന്നു കുളിക്കാന്‍ അവസരം നല്‍കിയത്.

## Article Content

ലഖ്‌നൗ: മഹാകുംഭമേളയുടെ ഭാഗമായി സംസ്ഥാനത്തെ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തില്‍ കുളിപ്പിച്ച് സര്‍ക്കാര്‍. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ നിന്നുള്ള ജലം ജയിലിലെത്തിച്ചായിരുന്നു കുളിക്കാന്‍ അവസരം നല്‍കിയത്.

അധികൃതരുടെ നേതൃത്വത്തില്‍ പൂജകളോടെയായിരുന്നു 'ഗംഗാ സ്‌നാനം' നടന്നത്. കോടിക്കണക്കിന് ജനങ്ങള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങി ആത്മീയ ചൈതന്യം നേടിയപ്പോള്‍ സംസ്ഥാനത്തെ തടവുകാര്‍ക്കും അതിനുള്ള അവസരമൊരുക്കി യുപി സര്‍ക്കാര്‍ ചരിത്രം കുറിച്ചെന്ന് ജയില്‍ വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഉത്തരം നടപടി സ്വീകരിക്കുന്നതെന്നും ദാരാ സിങ് വ്യക്തമാക്ക ജയിലിലെത്തിച്ച ഗംഗാ ജലത്തില്‍ തടവുകാര്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/272216/the-government-made-around-90000-prisoners-in-75-prisons-bathe-in-ganga-water)