---
title: "ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; ദുരൂഹതയെന്ന് കുടുംബം"
english_title: "The #young #woman was #found #hanging #dead in her husband's house; #Mysterious #family"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/271283/the-young-woman-was-found-hanging-dead-in-her-husbands-house-mysterious-family"
published_at: "2025-02-19T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b56d5685c39_dhuroohatha.jpg"
keywords: []
---

# ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; ദുരൂഹതയെന്ന് കുടുംബം

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പിൽ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പിൽ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി.

തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം.

തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്താണ്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/271283/the-young-woman-was-found-hanging-dead-in-her-husbands-house-mysterious-family)