---
title: "പതിനൊന്നുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത."
english_title: "Mystery surrounds the incident in which an eleven-year-old girl was found hanging."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/270932/mystery-surrounds-the-incident-in-which-an-eleven-year-old-girl-was-found-hanging"
published_at: "2025-02-18T03:12:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b3ad83a740e_Untitled_design_20250218_031311_0000.jpg"
keywords: []
---

# പതിനൊന്നുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.

> **Lead Summary:** ശ്രീകാര്യം: പൗഡിക്കോണം സുഭാഷ് നഗറില്‍ പതിനൊന്നുകാരിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാർ. ആരാധികയെന്ന ആറാംക്ളാസുകാരിയെ ജനാലയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

## Article Content

ശ്രീകാര്യം: പൗഡിക്കോണം സുഭാഷ് നഗറില്‍ പതിനൊന്നുകാരിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാർ. ആരാധികയെന്ന ആറാംക്ളാസുകാരിയെ ജനാലയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

കുട്ടി ഡാൻസ് ക്ലാസില്‍പോയി വീട്ടില്‍ തിരിച്ചെത്തിയ ശേഷം അനുജത്തി രുദ്രയെ അടുത്തവീട്ടില്‍ ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ടിരുന്നു. കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ ആരാധിക തോർത്തുമെടുത്ത് കുളിക്കാൻ പോയശേഷമാണ് അനുജത്തി ഭക്ഷണം കഴിക്കാൻ പോയത്. ഇതിനിടെ കിംസ് ആശുപത്രിയിലെ ജീവനക്കാരിയായ മാതാവ് അടുത്തവീട്ടില്‍ ഫോണ്‍ ചെയ്ത് കുട്ടികളെ തിരക്കിയിരുന്നു.

തുടർന്ന് അടുത്തവീട്ടിലെ വീട്ടമ്മ ആരാധികയെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് ചേച്ചിയെ വിളിച്ചു കൊണ്ടുവരുവാൻ ഇളയകുട്ടിയെ പറഞ്ഞുവിട്ടു. ഇളയകുട്ടി വീട്ടിലെത്തിയപ്പോള്‍ ആരാധിക ജനാലയ്ക്ക് സമീപം തോർത്തുമായി ചാരി നില്‍ക്കുന്നത് കണ്ടു. തിരികെ അടുത്ത വീട്ടിലെത്തിയ കുട്ടി ചേച്ചി വിളിച്ചിട്ട് വരുന്നില്ല, ജനാലയ്ക്കല്‍ തോർത്തുമായി നില്‍ക്കുന്നെന്നു പറഞ്ഞതിനെ തുടർന്ന് വീട്ടമ്മ പോയി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/270932/mystery-surrounds-the-incident-in-which-an-eleven-year-old-girl-was-found-hanging)