---
title: "ചെക്ക് ഡാമിന് താഴെ കുളിക്കാനിറങ്ങി കയത്തിൽപ്പെട്ട മകൾക്ക് പിന്നാലെ അമ്മയും മരിച്ചു"
english_title: "Mother dies after daughter drowns while bathing under check dam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/270811/mother-dies-after-daughter-drowns-while-bathing-under-check-dam"
published_at: "2025-02-17T13:20:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2eadac63e0_tk6yrk76rk.jpg"
keywords: []
---

# ചെക്ക് ഡാമിന് താഴെ കുളിക്കാനിറങ്ങി കയത്തിൽപ്പെട്ട മകൾക്ക് പിന്നാലെ അമ്മയും മരിച്ചു

> **Lead Summary:** കോതമം​ഗലം : കോഴിപ്പിള്ളി ചെക്ക് ഡാമിന് താഴെ കുളിക്കാനിറങ്ങി കയത്തിൽപ്പെട്ട പെൺകുട്ടി മരിച്ചു. മകൾക്കൊപ്പം കയത്തിൽപ്പെട്ട അമ്മ ​ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച അമ്മയും മരിച്ചു. ഇരുവരും കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിൽ അമ്മയും മുങ്ങിപ്പോവുകയായിരുന്നു. കോഴിപ്പിള്ളി, ആര്യപ്പിള്ളിൽ അബിയുടെ ഭാര്യ ജോമിനി മകൾ മരിയ അബി എന്നിവരാണ് മരിച്ചത്‌.

## Article Content

കോതമം​ഗലം : കോഴിപ്പിള്ളി ചെക്ക് ഡാമിന് താഴെ കുളിക്കാനിറങ്ങി കയത്തിൽപ്പെട്ട പെൺകുട്ടി മരിച്ചു. മകൾക്കൊപ്പം കയത്തിൽപ്പെട്ട അമ്മ ​ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച അമ്മയും മരിച്ചു. ഇരുവരും കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിൽ അമ്മയും മുങ്ങിപ്പോവുകയായിരുന്നു. കോഴിപ്പിള്ളി, ആര്യപ്പിള്ളിൽ അബിയുടെ ഭാര്യ ജോമിനി മകൾ മരിയ അബി എന്നിവരാണ് മരിച്ചത്‌.

ശനി വൈകിട്ട് 6.30ന് കോഴിപ്പിള്ളി പരത്തറക്കടവ് ചെക്ക് ഡാമിൽ ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വസ്ത്രം ഒഴുകിപ്പോയപ്പോൾ പിടിക്കാനായി നീങ്ങിയ മരിയ ആഴമുള്ള കയത്തിൽപ്പെടുകയായിരുന്നു. ഇരുവരുടേയും സംസ്കാരം തിങ്കളാഴ്ച പകൽ മൂന്നിന് കോതമംഗലം മർത്തമറിയം വലിയ പള്ളിയിൽ വച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/270811/mother-dies-after-daughter-drowns-while-bathing-under-check-dam)