---
title: "ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു."
english_title: "A woman who was undergoing treatment after being stabbed by her husband died."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/270802/a-woman-who-was-undergoing-treatment-after-being-stabbed-by-her-husband-died"
published_at: "2025-02-17T13:04:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2e676080ad_gehh5h.jpg"
keywords: []
---

# ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

> **Lead Summary:** തൃശൂർ : ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഷ്ടമിച്ചിറ സ്വദേശിനി ഗ്രീഷ്മ യാണ് മരിച്ചത്. ജനുവരി 29ന് രാത്രിയായിരുന്നു സംഭവം. ഭർത്താവ് വാസൻ ആണ് ​ഗ്രീഷ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

## Article Content

തൃശൂർ : ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഷ്ടമിച്ചിറ സ്വദേശിനി ഗ്രീഷ്മ യാണ് മരിച്ചത്. ജനുവരി 29ന് രാത്രിയായിരുന്നു സംഭവം. ഭർത്താവ് വാസൻ ആണ് ​ഗ്രീഷ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

കുടുംബവഴക്കിനെത്തുടർന്ന്‌ വാക്കത്തി കൊണ്ട് ​ഗ്രീഷ്മയെ വെട്ടുകയായിരുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മ എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാസനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/270802/a-woman-who-was-undergoing-treatment-after-being-stabbed-by-her-husband-died)