---
title: "കുളിക്കാനിറങ്ങിയപ്പോൾ അമ്മയും മകളും ഒഴുക്കിൽപ്പെട്ടു; 15 കാരിയായ മകൾ മരിച്ചു അമ്മ അതീവ ഗുരുതരാവസ്ഥയിൽ."
english_title: "While going for a bath, a mother and daughter were swept away by the current; the daughter died and the mother is in critical condition."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/270493/while-going-for-a-bath-a-mother-and-daughter-were-swept-away-by-the-current-the-daughter-died-and-the-mother-is-in-critical-condition"
published_at: "2025-02-15T19:25:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b09ccb40318_hrjerj.jpg"
keywords: []
---

# കുളിക്കാനിറങ്ങിയപ്പോൾ അമ്മയും മകളും ഒഴുക്കിൽപ്പെട്ടു; 15 കാരിയായ മകൾ മരിച്ചു അമ്മ അതീവ ഗുരുതരാവസ്ഥയിൽ.

> **Lead Summary:** കോതമംഗലം: കോഴിപ്പിള്ളി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും ഒഴിക്കൽ പെട്ട മകൾ മുങ്ങിമരിച്ചു. അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.കോഴിപ്പിള്ളി പരത്തരക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളുമാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.വാരപ്പെട്ടി പരത്തരക്കടവ് ആര്യാപ്പിളളിൽ അബിയുടെ മകൾ മരിയ അബിയാണ് അപകടത്തിൽ പെട്ട് മുങ്ങി മരിച്ചത്.

## Article Content

കോതമംഗലം: കോഴിപ്പിള്ളി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും ഒഴിക്കൽ പെട്ട മകൾ മുങ്ങിമരിച്ചു. അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.കോഴിപ്പിള്ളി പരത്തരക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളുമാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.വാരപ്പെട്ടി പരത്തരക്കടവ് ആര്യാപ്പിളളിൽ അബിയുടെ മകൾ മരിയ അബിയാണ് അപകടത്തിൽ പെട്ട് മുങ്ങി മരിച്ചത്.

കോതമംഗലം സെന്റ് അഗസ്റ്റയ്ൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിയ.അബിയുടെ ഭാര്യ ജോമിയും ഒഴുക്കിൽ പെട്ടു. കോതമംഗലം അഗ്നി രക്ഷാ സേന എത്തി അപകടത്തിൽപ്പെട്ടവരെ മുങ്ങിയെടുത്ത് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചു. ജോമിയെ ബസേലിയോസ് ആശുപത്രിയിലും കുട്ടിയെ ധർമ്മഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ ജോമി അതീവ ഗുരുതരാവസ്ഥയിൽ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിൽ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/270493/while-going-for-a-bath-a-mother-and-daughter-were-swept-away-by-the-current-the-daughter-died-and-the-mother-is-in-critical-condition)