---
title: "കാമുകൻ സമ്മാനിച്ച കോഴിക്കാലിനു വേണ്ടി തമ്മിൽതല്ലി യുവതികൾ."
english_title: "Young women fight over a chicken leg given to them by their boyfriend."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/269779/young-women-fight-over-a-chicken-leg-given-to-them-by-their-boyfriend"
published_at: "2025-02-12T17:31:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac8d9541d36_thjrjrjm.jpg"
keywords: []
---

# കാമുകൻ സമ്മാനിച്ച കോഴിക്കാലിനു വേണ്ടി തമ്മിൽതല്ലി യുവതികൾ.

> **Lead Summary:** ബോ​ഗോട്ട:കൊളംബിയയിൽ കാമുകൻ സമ്മാനിച്ച കോഴിക്കാലിന് വേണ്ടി തമ്മിലടിച്ച് യുവതികൾ. കൊളംബിയയിലെ മെഡെലിനിന് വടക്കന്‍ പ്രദേശമായ മോണ്ടേറിയയിലെ ഒരു റസ്റ്റാേറന്റിലാണ് സംഭവം. ഡെയ്‍ലിമെയിലാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു യുവതിയുടെ കോഴിക്കാല് മറ്റൊരു യുവതി മോഷ്ടിച്ചു എന്ന് പറഞ്ഞാണ് അടി തുടങ്ങിയത്.

## Article Content

ബോ​ഗോട്ട:കൊളംബിയയിൽ കാമുകൻ സമ്മാനിച്ച കോഴിക്കാലിന് വേണ്ടി തമ്മിലടിച്ച് യുവതികൾ. കൊളംബിയയിലെ മെഡെലിനിന് വടക്കന്‍ പ്രദേശമായ മോണ്ടേറിയയിലെ ഒരു റസ്റ്റാേറന്റിലാണ് സംഭവം. ഡെയ്‍ലിമെയിലാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു യുവതിയുടെ കോഴിക്കാല് മറ്റൊരു യുവതി മോഷ്ടിച്ചു എന്ന് പറഞ്ഞാണ് അടി തുടങ്ങിയത്.

തന്‍റെ കാമുകന്‍ സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ യുവതി, മറ്റേ യുവതിയെ മർദ്ദിക്കുകയായിരുന്നു. പരസ്പരം വയറ്റില്‍ ചവിട്ടിയും മുടി പിടിച്ച് വലിച്ചും തറയിൽ കിടന്ന് ഉരുണ്ടും പൊരിഞ്ഞ മൽപ്പിടുത്തമായിരുന്നു ഇരുവരും തമ്മിൽ. സമീപത്ത് ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ ടേബിളും യുവതികൾ ചവിട്ടിത്തെറിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/269779/young-women-fight-over-a-chicken-leg-given-to-them-by-their-boyfriend)