---
title: "സ്കൂട്ടർ ഓടിക്കുന്നതിനിടെ സെൽഫിയെടുത്ത വിദ്യാർഥിക്ക് മോട്ടർ വാഹന വകുപ്പ് 4,500 രൂപ പിഴ ചുമത്തി"
english_title: "A #student who took a #selfie while #driving a #scooter was #fined Rs 4,500 by the #motor #vehicle #department"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/269756/a-student-who-took-a-selfie-while-driving-a-scooter-was-fined-rs-4500-by-the-motor-vehicle-department"
published_at: "2025-02-12T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac7b7c39bb1_mvd.jpg"
keywords: []
---

# സ്കൂട്ടർ ഓടിക്കുന്നതിനിടെ സെൽഫിയെടുത്ത വിദ്യാർഥിക്ക് മോട്ടർ വാഹന വകുപ്പ് 4,500 രൂപ പിഴ ചുമത്തി

> **Lead Summary:** കാക്കനാട് : സുഹൃത്തിനെ പിന്നിലിരുത്തി സ്കൂട്ടർ ഓടിക്കുന്നതിനിടെ സെൽഫിയെടുത്ത വിദ്യാർഥിക്ക് മോട്ടർ വാഹന വകുപ്പ് 4,500 രൂപ പിഴ ചുമത്തി.

## Article Content

കാക്കനാട് : സുഹൃത്തിനെ പിന്നിലിരുത്തി സ്കൂട്ടർ ഓടിക്കുന്നതിനിടെ സെൽഫിയെടുത്ത വിദ്യാർഥിക്ക് മോട്ടർ വാഹന വകുപ്പ് 4,500 രൂപ പിഴ ചുമത്തി.

ബെംഗളൂരുവിൽ നിന്ന് അവധിക്കെത്തിയ തൃപ്പൂണിത്തുറ സ്വദേശി ജോയൽ റോബർട്ടാണ് കുടുങ്ങിയത്. ഇന്നലെ രാവിലെ 11ന് എറണാകുളം മഹാരാജാസ് കോളജിന് പിന്നിലെ റോഡിലാണ് സംഭവം.

ഒരു കൈ സ്കൂട്ടറിന്റെ ഹാൻഡിലിൽ പിടിച്ചു അടുത്ത കൈ കൊണ്ടായിരുന്നു സെൽഫിയെടുക്കൽ. സ്കൂട്ടർ നല്ല വേഗത്തിലായിരുന്നു. ഇവർ സെൽഫിയെടുക്കുന്നതിന്റെ ദൃശ്യം തൊട്ടു പിന്നിൽ വാഹനത്തിൽ സഞ്ചരിച്ചിരുന്ന മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡ് പകർത്തി.

പിന്നീടു സ്കൂട്ടർ തടഞ്ഞു നടപടിയെടുക്കുകയായിരുന്നു. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദീപു പോൾ, എസ്.സജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/269756/a-student-who-took-a-selfie-while-driving-a-scooter-was-fined-rs-4500-by-the-motor-vehicle-department)