---
title: "പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം:  യുവാവിന് 16 വർഷം തടവു ശിക്ഷ "
english_title: "#Attempting to #molest a 13-year-old girl: #youth #sentenced to 16 years in #prison"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/269752/attempting-to-molest-a-13-year-old-girl-kannur-youth-sentenced-to-16-years-in-prison"
published_at: "2025-02-12T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac78477faee_youth.jpg"
keywords: []
---

# പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം:  യുവാവിന് 16 വർഷം തടവു ശിക്ഷ 

> **Lead Summary:** തളിപ്പറമ്പ്: പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിന് 16 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

തളിപ്പറമ്പ്: പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിന് 16 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കണ്ണൂർ പെരിങ്ങോം, മടക്കാംപൊയിൽ, കൊവ്വക്കാരൻ കെ. ശ്രീജിത്തി(വാവ 36) നാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്.

2022ലെ അവധിക്കാലത്തായിരുന്നു പീഡന ശ്രമം. കുട്ടിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/269752/attempting-to-molest-a-13-year-old-girl-kannur-youth-sentenced-to-16-years-in-prison)